മലയാളി താരം സഞ്ജു വി സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്ടീമില്‍ ഇടം പിടിച്ചു. ഓസ്ട്രേലിയയില്‍ നടന്ന എ ടീമുകളുടെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിന് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്.
പേസ് ബൗളര്‍മാരായിരുന്ന ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരമാണ് 19 കാരനായ സഞ്ജു. ഓസ്ട്രേലിയയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ടോപ്സ്കോറര്‍ സഞ്ജുവായിരുന്നു.സഞ്ജുവിന് പുറമെ ലെഗ്സ്പിന്നറായ കരണ്‍ ശര്‍മയാണ് ടീമിലെ മറ്റൊരു പുതുമുഖം. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് ഇന്ത്യ കളിക്കുക. പതിനേഴംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

0 comments Blogger 0 Facebook
Post a Comment